Sunday, May 19, 2024
spot_img

പൂജ ബമ്പറിന്റെ ഒന്നാം സമ്മാനത്തുക ഇനി 10 കോടി; വിൽപന ഇന്ന് ആരംഭിച്ചു

ഓണം ബമ്പര്‍ ഭാഗ്യക്കുറി ഹിറ്റായതിന് പിന്നാലെ പൂജ ബമ്പറിന്റെയും സമ്മാനത്തുക ഉയർത്തി സംസ്ഥാന സർക്കാർ. അഞ്ച് കോടിയിൽ നിന്നും 10 കോടി രൂപയായാണ് സമ്മാനത്തുക ഉയർത്തിയത്. ഓണം ബമ്പർ നറുക്കെടുപ്പ് ചടങ്ങിൽ പൂജാ ബമ്പറിന്റെ പ്രകാശനം നടന്നിരുന്നു. പൂജ ബമ്പറിന്റെ വിൽപ്പന ഇന്നു മുതൽ ആരംഭിച്ചു.

സമ്മനത്തുക 25 കോടിയായി ഉയർത്തിക്കൊണ്ടുള്ള ഓണം ബമ്പറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് പൂജ ബമ്പറിന്റെ സമ്മാനത്തുകയും വർധിപ്പിക്കാൻ തീരുമാനിച്ചത്. മറ്റ് ബമ്പറുകളുടെയും സമ്മാനത്തുക വർധിപ്പിക്കുമെന്നാണ് സൂചന.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

Related Articles

Latest Articles