വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഭരണനേതൃത്വത്തിൽ ഇനി സ്ത്രീകളും. നിർണായക തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ രംഗത്ത്. മാമോദീസ സ്വീകരിച്ച വനിതകൾ ഉൾപ്പടെ ഏത് കത്തോലിക്കകാർക്കും വത്തിക്കാനിലെ വിവിധ വകുപ്പുകളുടെ ചുമതലയേൽക്കാമെന്ന ഭരണഭേദഗതിയാണ് മാർപാപ്പ ഇപ്പോൾ അവതരിപ്പിച്ചത്. എന്നാൽ പുതിയ ഭേദഗതിയോടെ സ്ത്രീകൾക്കും സഭാ വകുപ്പുകളിൽ പ്രാതിനിധ്യം ലഭിച്ചിരിക്കുകയാണ്. നൂറ്റാണ്ടുകളായി വകുപ്പുകൾ നയിക്കുന്നത് കർദ്ദിനാൾമാരും ബിഷപ്പുമാരുമടങ്ങിയ പുരുഷൻമാർ മാത്രമാണ്. ആ രീതിക്കാണ് ഇപ്പോൾ ഈ തീരുമാനത്തോടെ മാറ്റമുണ്ടാകുന്നത്.
മാത്രമല്ല പ്രെഡിക്കേറ്റ് ഇവാഞ്ചെലിയം എന്ന പേരിൽ 54 പേജുകളുള്ള പുതിയ ഭരണഘടന പൂർത്തിയാക്കാൻ ഒമ്പത് വർഷത്തിലധികം സമയമെടുത്തിരുന്നു. 2013-ൽ ഫ്രാൻസിസ് മാർപാപ്പയായി സ്ഥാനമേറ്റതിന്റെ ഒമ്പതാം വാർഷികത്തിലാണ് പുതിയ ഭരണഘടന അവതരിപ്പിക്കപ്പെടുന്നത്. അതേസമയം 1988-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് നിലവിലെ ഭേദഗതികൾ കൊണ്ടു വന്നത്. ഇതിനു പകരമായി ജൂൺ 5-ന് പുതിയ ഭരണഘടന പ്രാബല്യത്തിൽ വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

