Friday, September 25, 2026

ടാറ്റു ആര്‍ട്ടിസ്റ്റിന് എതിരെ പരാതി; ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തിയെന്ന് യുവത

കൊച്ചി: കൊച്ചിയില്‍ ഒരു ടാറ്റു ആര്‍ട്ടിസ്റ്റിന് എതിരെ കൂടി പീഡന പരാതി ലഭിച്ചു. പാലരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുൽദീപ് കൃഷ്ണയ്ക്ക് എതിരെയാണ് പരാതി. സഹപ്രവര്‍ത്തകയാണ് ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. ടാറ്റു ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലുള്ളത്.

തുടർന്ന് പീഡനദൃശ്യം ഒളിക്യാമറയിൽ പകർത്തുകയും അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിക്കുകയും ചെയ്‌തെന്ന് യുവതിയുടെ പരാതിയിലുണ്ട്. 2020 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട് സ്വദേശിയാണ് കുല്‍ദീപ്. നിലവിൽ ഇയാൾ ഒളിവിലാണ്.

Related Articles

Latest Articles