Tuesday, May 7, 2024
spot_img

പോപ്പുലർഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം കുട്ടിയെ കണ്ടെത്താനായില്ല; ഇരുട്ടിൽ തപ്പി പോലീസ്

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്തനാകാതെ പോലീസ്. പ്രകടനം നടന്ന് ഇത്രയും ദിവസമായിട്ടും പോലീസ് ഇരുട്ടിൽ തപ്പുകയാണ്. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ജില്ലാ പോലീസ് അറിയിച്ചു.

ഇന്നലെ കേസിൽ അറസ്റ്റിലായ അൻസാറാണ് കുട്ടിയെ തോളിലേറ്റി നടന്നത്. എന്നാൽ ഇയാൾ കുട്ടിയെ അറിയില്ലെന്നാണ് പറയുന്നത്. ഒരു കൗതുകം തോന്നി തോളിലേറ്റിയതാണെന്നാണ് അൻസാറിന്റെ മൊഴി.

അതേസമയം, അൻസാറിൻ്റെ മൊഴി പൂർണമായി പോലീസ് വിശ്വസിച്ചിട്ടില്ല. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles