Friday, May 3, 2024
spot_img

ക്ലാസ് മുറികളിലെ കൂട്ടക്കുരുതിയിൽ പൊലിഞ്ഞത് 18 കുഞ്ഞു ജീവനുകൾ ; ആക്രമണങ്ങളിൽ മനം മടുത്തുവെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്:” മരിക്കാൻ തയ്യാറായിക്കോളൂ” എന്ന് ആക്രോശിച്ച് അമേരിക്കയിലെ ക്ലാസ് മുറികളിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടത് 18 കുഞ്ഞുങ്ങൾ. സ്‌കൂളിൽ നടന്ന ഈ ക്രൂരകൃത്യത്തിൽ ശക്തമായി അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.

അക്രമങ്ങളിൽ മനം മടത്തുവെന്ന് ജോ ബൈഡൻ പ്രതികരിച്ചു. ഇത്ര ഭീകരമായ കൂട്ടക്കുരുതി നടന്നിട്ടും മൗനം പാലിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.കുടുംബാംഗങ്ങളുടെ തീരാനഷ്ടം ഹൃദയ ഭേദകമാണ്. ലോകത്ത് മറ്റെല്ലായിടത്തും ഇത്തരം സംഭവങ്ങൾ അപൂർവ്വമാണ്. എന്നാൽ നാം ഈ കൂട്ടക്കൊലകൾക്കൊപ്പം ജീവിക്കുന്നു. എന്തിനാണ് ഇതിന് തയ്യാറാകുന്നത്. ഇത് സംഭവിച്ചുകൊണ്ടിരിക്കാൻ സാഹചര്യമൊരുക്കുന്നതെന്തിനാണ്. വേദന ഇനി നടപടിയായി മാറേണ്ട സമയമായിരിക്കുന്നുവെന്നും തോക്കുലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോ ബൈഡൻ പ്രതികരിച്ചു.

റോബ് എലമെന്ററി സ്കൂളിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് ആക്രമണമുണ്ടായത്. 2, 3, 4 ഗ്രേഡ് ക്ലാസുകളാണ് സ്‌കൂളിലുണ്ടായിരുന്നത്. അക്രമിയെ കൊലയ്ക്കായി പ്രകോപിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. ഇയാളുടെ കുടുംബ-ആരോഗ്യ പശ്ചാത്തലം പോലീസ് പരിശോധിച്ച് വരികയാണ്. ഇന്റർനെറ്റിലുള്ള അക്രമിയുടെ ഇടപെടലുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

കൈതോക്കും റൈഫിളുമായി സ്‌കൂളിലെത്തിയ അക്രമി സ്വന്തം മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയാണ് സ്കൂളിൽ എത്തിയത്. തുടർന്ന് അയാൾ സ്കൂളിലെ ക്ലാസ് മുറിയിലെത്തി വെടിയുതിർക്കാൻ തുടങ്ങി. ആദ്യം ഒരു ക്ലാസ് മുറിയിലേക്ക് പ്രവേശിച്ച് അവിടെയുണ്ടായിരുന്ന കുട്ടികളെ മുഴുവൻ വെടിയുതിർത്ത ശേഷം അടുത്ത ക്ലാസ് മുറിയിലേക്ക് പോകുകയായിരുന്നു. ‘ ഗെറ്റ് റെഡി ടു ഡൈ’ (മരിക്കാൻ തയ്യാറായിക്കോളൂ) എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമി വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

മരിച്ച 18 പേരും വിദ്യാർത്ഥികൾ ആണ് .കൊല്ലപ്പെട്ടവരുടെ കൂടെ അക്രമിയുമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഏഴു വയസിനും പത്തുവയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ആണ് കൊല്ലപ്പെട്ടത്. 15 കുട്ടികൾ ക്ലാസ് മുറിക്കുള്ളിൽ തന്നെ മരിച്ചിരുന്നു. നിരവധി കുട്ടികൾ ഇനിയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്. ഗുരുതരമായ പരിക്കുകളാണ് മിക്ക കുട്ടികൾക്കും ഉള്ളത് അതുകൊണ്ട് തന്നെ മരണ സംഖ്യ ഇനിയും വർധിക്കാൻ സാധ്യത കാണുണ്ട്.

Related Articles

Latest Articles