കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണ പരാജയം നേരിട്ട ശേഷം കോൺഗ്രസില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മിലുളള തമ്മിലടി രൂക്ഷമാകുന്നു. ഇപ്പോഴിതാ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണെന്നാണ് ആരോപണം. ഡിസിസി, ആര്‍എസ്പി ഓഫീസുകള്‍ക്ക് മുന്‍പിലാണ് പോസ്റ്റര്‍ പതിച്ചത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘പെയ്മെന്റ് റാണി ബിന്ദു കൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക’, ‘ബിജെപി ഏജന്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രു ബിന്ദു കൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുകയെന്നാണ് പോസ്റ്ററില്‍ പറയുന്നത്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…