Sunday, May 19, 2024
spot_img

‘ഹിന്ദു വിരുദ്ധത’ ; അയോദ്ധ്യയെ ഫൈസാബാദാക്കി അസദുദ്ദീൻ ഒവൈസിയുടെ പോസ്റ്റർ; നീക്കം ചെയ്തില്ലെങ്കിൽ ഒവൈസിയെ അയോദ്ധ്യയിൽ പ്രവേശിപ്പിക്കില്ലെന്ന് സന്യാസിമാരും ഹിന്ദു മതവിശ്വാസികളും

ലക്നൗ: അയോദ്ധ്യയെ ഫൈസാബാദാക്കി ചിത്രീകരിച്ച് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദീൻ ഒവൈസിയുടെ പോസ്റ്റർ. സെപ്റ്റംബർ 7 ന് രാമജന്മഭൂമിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മുസ്ലീം ആധിപത്യമുള്ള മണ്ഡലമായ റുദൗലിയിൽ പൊതുയോഗത്തിൽ സംസാരിക്കാൻ ഒവൈസി എത്തുന്നുണ്ട് . ഇതിന്റെ ഭാഗമായി അച്ചടിച്ചിരുന്ന പാർട്ടിപോസ്റ്ററുകളിലാണ് അയോദ്ധ്യയെ ഫൈസാബാദെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .

എന്നാൽ ഇതിനെതിരെ അയോദ്ധ്യയിലെ സന്യാസിമാരും, ഹിന്ദു മതവിശ്വാസികളും രംഗത്തെത്തി. ഹൈദരാബാദി രാഷ്‌ട്രീയക്കാരന്റെ ധ്രുവീകരണ തന്ത്രമാണിതെന്നും, അയോദ്ധ്യയെ അപമാനിക്കുകയാണ് ഒവൈസിയെന്നും ഹിന്ദു വിശ്വാസികൾ ശക്തമായി ആരോപിച്ചു .

‘എന്തുകൊണ്ടാണ് ഒവൈസി അയോദ്ധ്യയെ ഫൈസാബാദ് എന്ന് പുനർനാമകരണം ചെയ്യുന്നത്? അദ്ദേഹത്തിന്റെ വർഗീയ പ്രത്യയശാസ്ത്രത്തെ ഞങ്ങൾ അപലപിക്കുന്നു. ഈ പോസ്റ്ററുകളും നീക്കംചെയ്യണം ‘- ഹനുമൻഗരിയിലെ മഹന്ത് രാജു ദാസ് പറഞ്ഞു .

അതേസമയം ഒവൈസിയുടെ ഈ ഹിന്ദു വിരുദ്ധ നീക്കം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്നതാണ്. ഫൈസാബാദ് എന്ന പേരുള്ള പോസ്റ്ററുകൾ നീക്കം ചെയ്തില്ലെങ്കിൽ, അയോദ്ധ്യയിലെ ഒവൈസിയുടെ പ്രവേശനം തടയുകയും റുദൗലിയിലെ പൊതുയോഗം തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് തപസ്വി ചാവ്നി മഠത്തിലെ മഹന്ത് പരമഹാൻസ് ദാസ് അറിയിച്ചിരിക്കുകയാണ്.

മാത്രമല്ല അയോദ്ധ്യ കേസിലെ പ്രധാന കക്ഷിയായ ഇക്ബാൽ അൻസാരിയും ഒവൈസിയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ‘ഉത്തർപ്രദേശിലെ ലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ വികാരങ്ങളെ വച്ച് ഒവൈസി രാഷ്‌ട്രീയം കളിക്കരുത്. ഒവൈസിയെക്കുറിച്ച് മുസ്ലീങ്ങൾ ജാഗ്രത പാലിക്കണം. അദ്ദേഹത്തിന്റെ ധ്രുവീകരണ തന്ത്രങ്ങളിൽ അകപ്പെടരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു’ – ഇക്ബാൽ അൻസാരി പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles