Thursday, June 13, 2024
spot_img

ഇത്തവണ മമ്മുട്ടിയെയും കടത്തിവെട്ടി മോഹൻലാൽ: ഇന്ത്യന്‍ വിപണിയില്‍ എത്തും മുന്‍പേ സാംസങ്ങ് ഗ്യാലക്സി ഫോള്‍ഡ് 3 സ്വന്തമാക്കി നടന്‍

തിരുവനന്തപുരം: ഇന്ത്യൻ വിപണിയിൽ എത്തും മുൻപ് സാംസങ്ങ് ഗ്യാലക്സി ഫോൾഡ് 3 കരസ്ഥമാക്കി സൂപ്പർ താരം മോഹൻലാൽ. 10-നാണ് ഫോൺ ഇന്ത്യയിലെത്തുന്നത്. മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്
ഇപ്പോള്‍ പ്രീഓഡര്‍ ലഭ്യമായ ഫോണിന്റെ ഇന്ത്യയില്‍ ലഭ്യമല്ലാത്ത കളറാണ്. ഗ്യാലക്‌സി ദ ഫോള്‍ഡ് 3 ഓഗസ്റ്റ് 27 മുതല്‍ യുഎസ്, യൂറോപ്പ്, കൊറിയ എന്നിവയുള്‍പെടെ തിരഞ്ഞെടുത്ത സാംസങ് വിപണികളില്‍ 1,799.99 ഡോളറിന് വില്‍പനയ്‌ക്കെത്തിയത്.

മാത്രമല്ല ഫാന്റം ബ്ലാക്, ഫാന്റം സില്‍വര്‍, ഫാന്റം ഗ്രീന്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഗ്യാലക്‌സി ദ ഫോള്‍ഡ് 3 എത്തുന്നത്. ഇതില്‍ ഫാന്റം സില്‍വറാണ് മോഹന്‍ലാല്‍ ഉപയോഗിക്കുന്നത്. ഈ ഉപകരണത്തിന് കരുത്ത് പകരുന്നത് 5എന്‍എം 64ബിറ്റ് ഒക്ടാകോര്‍ പ്രോസസറാണ്, 126ജിബി റാമും 256ജിബി, 512ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഓപ്ഷനുകളുമുണ്ട്. കൂടാതെ ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്, അത് ആന്‍ഡ്രോയിഡ് 12 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും.

മടക്കാവുന്ന ഭാഗത്തെ ഒപ്റ്റിമൈസേഷനുകള്‍ക്കായി, ഗ്യാലക്‌സി ദ ഫോള്‍ഡ് 3 മെച്ചപ്പെടുത്തിയ ഫ്‌ലെക്‌സ് മോഡ് ഫീചറുകള്‍, മള്‍ടിആക്റ്റീവ് വിന്‍ഡോ, ഒരു പുതിയ ടാസ്‌ക്ബാര്‍, ആപ്പ് പെയര്‍ എന്നിവയുമായാണ് വരുന്നത്. അള്‍ട്രാവൈഡ്, വൈഡ് ആംഗിള്‍, ടെലിഫോട്ടോ ഷോട്ടുകള്‍ എന്നിവയ്ക്കായി മൂന്ന് 12 മെഗാപിക്‌സല്‍ ലെന്‍സുകളുള്ള ട്രിപിള്‍ ലെന്‍സ് ക്യാമറ സജീകരണമുണ്ട്. മുന്‍വശത്ത് രണ്ട് അണ്ടര്‍ ഡിസ്‌പ്ലേ സെല്‍ഫി ഷൂടറുകള്‍ ഉണ്ട്, ഒന്ന് കവര്‍ ഡിസ്‌പ്ലേയിലും മറ്റൊന്ന് അകത്തെ ഡിസ്‌പ്ലേയിലും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles