Friday, May 3, 2024
spot_img

മണിമണ്ഡപ സമർപ്പണത്തിനൊരുങ്ങി പൗർണ്ണമിക്കാവ്; എസ്.എസ്.എൽ.സിയിലും പ്ലസ് ടൂവിലും ഉന്നത വിജയം നേടിയ പൗർണ്ണമിക്കാവിലെ ദേവീ ഭക്തരായ കുട്ടികളെ അനുമോദിക്കും

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ പൗർണ്ണമിയായ നാളെ മണിമണ്ഡപം സമർപ്പിക്കും. രാവിലെ നട പതിവ് പോലെ തുറക്കും. പതിവ് പൂജകൾക്ക് പുറമേ രാവിലെ ചെമ്പിൽ പണി തീർത്ത മണിമണ്ഡപം സമർപ്പിക്കും.വൈകുന്നേരം ആറു മണിക്ക് എസ്.എസ്.എൽ.സിയിലും പ്ലസ് ടൂവിലും ഉന്നത വിജയം നേടിയ പൗർണ്ണമിക്കാവിലെ ദേവീ ഭക്തരായ കുട്ടികളെ അനുമോദിക്കും.

കുട്ടികൾക്കുള്ള ഉപഹാരങ്ങൾ നിറപറ ഗ്രൂപ്പ് ചെയർമാൻ നിറപറ കർണ്ണൻ സമ്മാനിക്കുന്നതാണ്. ആറര മണി മുതൽ മരുതൻകുഴി ഉദിയന്നൂർ ദേവീ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര ഉണ്ടായിരിക്കും.രാത്രി പത്ത് മണിക്ക് വലിയ ഗുരുസിയോടെ നട അടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Related Articles

Latest Articles