Wednesday, May 22, 2024
spot_img

ഐഎസ് ഭീകരരെ വിമര്‍ശിച്ച് പോസ്റ്റിട്ടു, പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ഐഎസ് ഭീകരരെ വിമര്‍ശിച്ചതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എസ്ഡിപിഐ പിന്തുണയോടെ സിപിഎം ഭരിക്കുന്ന പഞ്ചായത്തിലാണ് സംഭവം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ഡിവൈഎഫ്‌ഐ കോട്ടാങ്ങല്‍ മേഖലാ കമ്മിറ്റിയാണ് ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിനെതിരെ പോസ്റ്റിട്ട രാഹുല്‍ പി.ആര്‍ എന്ന പ്രവര്‍ത്തകനെ പുറത്താക്കിയത്. നിമിഷാ ഫാത്തിമ അടക്കമുള്ള ഐഎസില്‍ ചേര്‍ന്ന യുവതികളെ തിരികെ നാട്ടിലെത്തിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ മോദി സര്‍ക്കാരിനെ അനുകൂലിച്ചും രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഐഎസില്‍ ചേര്‍ന്ന നാലു മലയാളി യുവതികള്‍ അഫ്ഗാനിസ്ഥാനിലെ നിയമപ്രകാരം വിചാരണ നേരിടണമെന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ടത്. ഈ തീരുമാനത്തെ രാഹുല്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ഐഎസ് ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

ഐഎസ് ഭീകരരുടെ ശവശരീരം പോലും ഭാരതത്തില്‍ എത്താന്‍ അനുവദിക്കരുതെന്ന തലക്കെട്ടോടെയാണ് രാഹുല്‍ തന്റെ പോസ്റ്റ് എഴിതിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

‘സാധാരണ അമ്മമാര്‍ കരയുന്നത് കാണുമ്പോള്‍ സഹതാപവും ഒരു തുള്ളി കണ്ണുനീരെങ്കിലും അറിയാതെയെങ്കിലും വരും എന്നാല്‍ ദേശദ്രോഹികള്‍ക്ക് വേണ്ടി കരയുന്ന അമ്മമാരോട് സഹതാപമില്ല. യൂഎന്‍ സമാധാന സേനയില്‍ ചേരാനയി അഫ്ഗാനിസ്ഥാനില്‍ എത്തപ്പെട്ടതല്ല നിമിഷ ആ ദേശദ്രോഹിക്ക് വേണ്ടി കരയുന്ന അമ്മയോടും സഹതാപം ഇല്ല. കേന്ദ്രസര്‍ക്കാരിനൊപ്പം ആ തീരുമാനങ്ങള്‍ക്ക് ഒപ്പം.. ഐ ലൗ മൈ ഇന്ത്യ എന്ന രണ്ടാമത്തെ പോസ്റ്റിനുമാണ് രാഹുലിനെതിരെ ഡിവൈഎഫ്‌ഐ നടപടിയെടുത്തിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles