Entertainment

ആദിപുരുഷ്! പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കോപ്പിയടിച്ചതെന്ന്‌ ആരോപണം; ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പോസ്റ്ററിന് ക്രെഡിറ്റെങ്കിലും വെക്കാമായിരുന്നുവെന്ന് വാനര സേന

ഓം റൗത്ത് സംവിധാനം ചെയ്ത നടന്‍ പ്രഭാസിന്റെ ആദിപുരുഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്ന് ആരോപണം. വാനര സേന എന്ന ആനിമേഷന്‍ സ്റ്റുഡിയോയാണ് തങ്ങളുടെ ശിവ പോസ്റ്റര്‍ ആദിപുരുഷിന്റെ നിര്‍മ്മാതാക്കള്‍ കോപിയടിച്ചുവെന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വാനര്‍ സേന സമൂഹമാധ്യമങ്ങളില്‍ രണ്ട് പോസ്റ്ററുകളും പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പോസ്റ്ററിന് ക്രെഡിറ്റെങ്കിലും വെക്കാമായിരുന്നുവെന്നും വാനര സേന വ്യക്തമാക്കി.

‘ഞങ്ങളുടെ ശിവ പോസ്റ്ററില്‍ നിന്ന് പ്രജോതനം ഉള്‍ക്കൊണ്ടാണ് ആദിപുരുഷിന്റെ നിര്‍മ്മാതാക്കള്‍ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചെയ്തതെന്ന് തോന്നുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ടീ സീരീസ് യഥാര്‍ത്ഥ കലാകാരന്റെ പേര് പറയാത്തത് നാണക്കേടാണ്’ എന്നാണ് വാനര സേന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

സമൂഹമാധ്യമത്തില്‍ നിരവധി പേര്‍ യഥാര്‍ത്ഥ ചിത്രം പങ്കുവെച്ചുകൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കോപിയടിച്ചതാണെന്ന് ആരോപണം ഉന്നയിക്കുന്നത്. യഥാര്‍ത്ഥ ചിത്രം വരച്ച വിവേക് റാമും ചിത്രം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. അതിന് പിന്നാലെ ആദിപുരുഷില്‍ രാമായണത്തിലെ പോലെയല്ല രാമനെയും ഹനുമാനെയും ചിത്രീകരിച്ചിരിക്കുന്നത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

പ്രഭാസിന് പുറമെ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. അയോധ്യയില്‍ വെച്ച് നടന്ന പരിപാടിയിലായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്. ചിത്രം 2023 ജനുവരി 12നാണ് റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

admin

Recent Posts

അമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ പീഡിപ്പിച്ചു !പ്രതിക്ക് 30 വർഷം കഠിനതടവ്

അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ…

3 hours ago

വിജയപ്രതീക്ഷയിൽ കേന്ദ്രമന്ത്രിമാർ !തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്ത് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ! ഇരുവർക്കും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകി കേന്ദ്ര നേതൃത്വം

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് കിളിമാനുരിൽ തെരഞ്ഞെടുപ്പ്…

3 hours ago

വടകരയിലെ കാഫിര്‍ ഇല്യൂമിനാറ്റി… ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? മതനിരപേക്ഷത തോട്ടിലെറിഞ്ഞ് മുന്നണികള്‍

വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ…

4 hours ago