Friday, May 10, 2024
spot_img

പതിവ് തെറ്റിക്കാതെ പ്രഭാസ് ചിത്രം: ബോക്സ് ഓഫീസില്‍ തരംഗമായി ‘രാധേ ശ്യാം’: ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷൻ

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്നു തീയേറ്ററുകയിൽ എത്തിയ ചിത്രമാണ് പ്രഭാസ് നായകനായ രാധേ ശ്യാം. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തിയെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മാത്രമല്ല പാൻ ഇന്ത്യൻ താരമായതിനാല്‍ തന്നെ ഇന്ത്യയൊട്ടാകെ പ്രഭാസിന്റെ ‘രാധേ ശ്യാമി’നു വലിയ ശ്രദ്ധയാണ് നേടിയത്.

ചിത്രം ആദ്യ ദിനിം ചിത്രം സ്വന്തമാക്കായത് 79 കോടി രൂപയാണ്. ‘രാധേ ശ്യാം’ ബോക്സ് ഓഫീസ് കണക്കുകളിലും പ്രതീക്ഷകള്‍ തെറ്റിച്ചില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം മഹാമാരി കാലത്തിന് ശേഷം ഇത്രയും കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് ‘രാധേ ശ്യാം’. രാധാ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് പ്രഭാസും പൂജ ഹെഗ്‍ഡെയും പ്രധാന കഥാപാത്രങ്ങളായ ‘രാധേ ശ്യാം’. രാധ കൃഷ്‍ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.

ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പ്രേരണയായാണ് പൂജ ഹെഗ്‌ഡെ ചിത്രത്തില്‍ വേഷമിടുന്നത്. ഇരുവരുടെ പ്രണയമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്ഡെ അവതരിപ്പിക്കുന്നത്.

യുവി ക്രിയേഷന്‍, ടി – സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

Related Articles

Latest Articles