ഹൈന്ദവ സംസ്കൃതി നിലനിർത്തിയതിൽ വനവാസി സമൂഹം നിർണ്ണായക പങ്ക് വഹിച്ചുവെന്നഭിപ്രായപ്പെട്ട് പ്രജ്ഞാ പ്രവാഹ് അഖിലഭാരതീയ സംയോജക് ജെ. നന്ദകുമാർ. പതിനാലാമത് കരിന്തണ്ടൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
— Tatwamayi News (@TatwamayiNews) March 10, 2024
രാവിലെ അടിവാരത്ത് നടന്ന ചടങ്ങിൽ ചാല മൂപ്പൻ ഭദ്രദീപം കൊളുത്തി ചടങ്ങ് ആരംഭിച്ചു . പത്മനാഭൻ ചീക്കല്ലൂർ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ നിഖിൽ വൈത്തിരി സ്വാഗതവും അനന്തൻ മാസ്റ്റർ നന്ദിയും പറഞ്ഞു .

യാത്ര വൈകിട്ട് 3 മണിയോടെ ചങ്ങല മരത്തിൽ സമാപിച്ചു . സമാപന സമ്മേളനം സംസ്ഥാന സേവാ പ്രമുഖ് MC വൽസനാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ UN ഹരിദാസ് ,ഗോപാലകൃഷ്ണൻ , പര്യാവരണ സംയോജക് CK ബാലകൃഷ്ണൻ , KG സതീശൻ, അഡ്വ അശോകൻ, ജില്ലാ പ്രചാരക് സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.

