Wednesday, January 14, 2026

പ്രഞ്ജ സിങ് ഠാക്കൂര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഉപദേശക സമിതി അംഗം

ദില്ലി: ബിജെപി എംപി പ്രഞ്ജ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയ ഉപദേശക സമിതി അംഗമായി ശിപാര്‍ശ ചെയ്തതു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ പാര്‍ലമന്റെറി ഉപദേശക സമിതിയിലെ 21 അംഗങ്ങളില്‍ ഒരാളായാണ് പ്രഞ്ജ സിങ്ങിനെ ശിപാര്‍ശ ചെയ്തിരിക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമന്റെറി ഉപദേശക സമിതിയില്‍ പ്രതിപക്ഷത്തില്‍ നിന്നുള്ള നേതാക്കളായ ഫറൂഖ് അബ്ദുല്ലയെയും ശരദ് പവാറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രഞ്ജ സിങ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയം നേടിയത്.

Related Articles

Latest Articles