Wednesday, December 24, 2025

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകും


പനാജി: ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സ്ഥാനമേൽക്കും. തിങ്കളാഴ്ച രാത്രി തന്നെ പ്രമോദിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് സൂചനയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചു പ്രമുഖ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.നിലവിൽ ഗോവ നിയമസഭ സ്പീക്കറാണ് പ്രമോദ് സാവന്ത്.

സഖ്യകക്ഷികളായ എം ജി പി(മഹാരാഷ്ട്രാവാദി ഗോമന്തക് പാർട്ടി), ജി എഫ് പി(ഗോവ ഫോർവേഡ് പാർട്ടി) എന്നിവരുമായി ബി ജെ പി ദേശീയനേതൃത്വം നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് മുഖ്യമന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനമായത്. എം ജി പി എം എൽ എ സുധിൻ ധവാലിക്കർ, ജി എഫ് പി എം എൽ എ വിജയ് സർദേശായി എന്നിവർക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകുമെന്നുമാണ് സൂചന.

Related Articles

Latest Articles