Wednesday, May 22, 2024
spot_img

ഈ ചടങ്ങ് കാണുന്നത് തന്നെ ഒരു ബഹുമതിയാണ് : പ്രണബിനെ ആദരിച്ച് മോദിയുടെ ട്വീറ്റ്

ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഭാരതരത്‌ന സ്വീകരിക്കുന്നതിന് സാക്ഷ്യം വഹിക്കാനായത് ഒരു ബഹുമതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഭാരതരത്‌ന സ്വീകരിച്ചതിനെ കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. രാഷ്ട്രത്തിന് വേണ്ടി ഉചിതമായത് ചെയ്യുന്ന താങ്കളെ പോലുളളവർ ഭാരതരത്‌ന സ്വീകരിക്കുന്നത് കാണാൻ കഴിയുന്നത് തന്നെ ഒരു ബഹുമതിയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയുടെ വികസനത്തിനായി താങ്കളുടെ ഓരോ ചുവട് വയ്പിനും നന്ദിയുണ്ടെന്നും മോദി പറഞ്ഞു.

ഭാരതരത്‌ന സ്വീകരിച്ചതിൽ രാഷ്ട്രപതിയോടും ജനങ്ങളോടും ഉളള നന്ദി അറിയിക്കുന്നു. ഇത് രാജ്യത്തെ ജനങ്ങൾ എനിക്ക് നൽകുന്ന ബഹുമതിയായാണ് കാണുന്നത്. ഭാരതത്തിന്‍റെ വൈവിധ്യവും ,ഐക്യവും ,അനുകമ്പയും ഒരുമിപ്പിക്കുന്ന കോടി കണക്കിന് ജനങ്ങളുടെ അംഗീകാരമാണിതെന്നും പ്രണബ് മുഖർജി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ യു പി എ ചെയർപേഴ്‌സൺ സോണിയ ഗാന്ധി,കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് തുടങ്ങിയവർ ചടങ്ങിൽ നിന്ന് വിട്ടു നിന്നു

ഭാരത രത്‌ന ലഭിച്ചപ്പോൾ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ അറിയിച്ചിരുന്നു. ദേശീയ രാഷ്ട്രീയത്തിലും പാർലമെന്‍ററി ജീവിതത്തിലും രാജ്യത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് ഭാരതരത്‌ന നൽകിയത്. 2012 മുതൽ 2017 വരെ രാഷ്ട്ര പതിയായിരുന്നു പ്രണബ് മുഖര്‍ജി.

https://twitter.com/narendramodi/status/1159661789493071872

Related Articles

Latest Articles