പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. ജന ഹൃദയങ്ങളിലേക്ക് ആഴത്തിൽ പിടി മുറുക്കിയ ഹൃദയം എന്ന സിനിമയ്ക്ക് ശേഷമാണ് പ്രണവും വിനീതും വീണ്ടും ഒന്നിക്കുന്നത്. പ്രണവിന് പുറമെ കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. മോഹൻലാലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
ഹൃദയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രത്തിന് ‘വർഷങ്ങൾക്കു ശേഷം’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം. നിവിൻ പോളി ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ തുടങ്ങിയവരും സിനിമയിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ജന ഹൃദയങ്ങളിൽ ഇടംപിടിച്ച ഹൃദയം എന്ന സിനിമ പോലെ ഈ സിനിമയും ജന ശ്രദ്ധ നേടുമെന്നാണ് വിനീത് ഉൾപ്പടെയുള്ള ടീമിന്റെ വിശ്വാസം.

