Tuesday, May 7, 2024
spot_img

പ്രണവ് നായകനായ ‘ഹൃദയം’ ഇനി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിൽ; സ്ട്രീമിം​ഗ് ആരംഭിച്ചു

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ജനുവരി 21നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും നിറഞ്ഞ കയ്യടികളോടെയാണ് ജനം ഏറ്റടുത്തത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് ചെയ്തിരിക്കുകയാണ്.

ഇന്ന് അർധരാത്രി മുതലാണ് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഹൃദയം സ്ട്രീമിം​ഗ് ആരംഭിച്ചത്. തിയറ്ററുകളിലെത്തിയതിന്‍റെ 25-ാം ദിനത്തിലാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 15 പാട്ടുകളുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്.

ഇന്ത്യയില്‍ നിന്ന് ഇതുവരെ ചിത്രം നേടിയ ഗ്രോസ് കളക്ഷന്‍ 28.70 കോടിയാണെന്നാണ് റിപ്പോര്‍ട്ട് . ഇതില്‍ 24 കോടിക്കുമേല്‍ കേരളത്തില്‍ നിന്നുള്ള കളക്ഷനാണ്. പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രമാണിത്.

Related Articles

Latest Articles