Sunday, April 28, 2024
spot_img

ഊഹാപോഹങ്ങൾക്ക് വിട; സോണിയ ഗാന്ധിയുടെ അഭ്യർത്ഥന വിഫലമായി; കോൺഗ്രസിലേക്കില്ലെന്ന് വ്യക്തമാക്കി പ്രശാന്ത് കിഷോർ

 

ദില്ലി: അങ്ങനെ ഊഹാപോഹങ്ങൾക്ക് വിട, ഒടുവിൽ കോൺഗ്രസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി പ്രശാന്ത് കിഷോർ. നിരന്തരമായ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് പ്രശാന്ത് കിഷോർ തീരുമാനമെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. താൻ കോൺഗ്രസിലേക്കില്ലെന്ന് അറിയിച്ചതോടെ പാർട്ടി വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.കൂടാതെ കോൺഗ്രസിലേക്ക് എന്തുകൊണ്ട് ചേരുന്നില്ലെന്ന കാര്യം പ്രശാന്ത് കിഷോർ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ‘തന്നേക്കാൾ ഉപരി കോൺഗ്രസിന് ഇപ്പോൾ ആവശ്യം ഒരു നേതൃത്വവും കൂട്ടായ്മയാണ്. എങ്കിൽ മാത്രമേ പാർട്ടിയുടെ അടിത്തട്ടിലുള്ള സംഘടന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ’ പ്രശാന്ത് കിഷോർ വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ 15 ദിവസമായി കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലായിരുന്നു പ്രശാന്ത് കിഷോർ.ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി ‘എംപവേർഡ് ആക്ഷൻ ഗ്രൂപ്പ്’ രൂപീകരിക്കുകയും ഗ്രൂപ്പിന്റെ ഭാഗമായി പാർട്ടിയിൽ ചേരാൻ കിഷോറിനെ ക്ഷണിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിച്ചുവെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.

എന്നാൽ 2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസ് നേതൃത്വം നിശ്ചയിച്ച സമിതിൽ അംഗമാകാനുള്ള ക്ഷണമാണ് പ്രശാന്ത് കിഷോർ നിരസിച്ചത്. ഇതുവരെ പാർട്ടിക്ക് നൽകിയ വിലപ്പെട്ട ഉപദേശങ്ങൾക്ക് നന്ദിയുണ്ടെന്നും രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു. കോൺഗ്രസിലേക്ക് എന്തുകൊണ്ട് ചേരുന്നില്ലെന്ന കാര്യം പ്രശാന്ത് കിഷോർ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

Related Articles

Latest Articles