jansuraj-hints-at-prashant-kishores-new-party-beginning-in-bihar
ദില്ലി: അങ്ങനെ ഊഹാപോഹങ്ങൾക്ക് വിട, ഒടുവിൽ കോൺഗ്രസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി പ്രശാന്ത് കിഷോർ. നിരന്തരമായ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് പ്രശാന്ത് കിഷോർ തീരുമാനമെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. താൻ കോൺഗ്രസിലേക്കില്ലെന്ന് അറിയിച്ചതോടെ പാർട്ടി വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.കൂടാതെ കോൺഗ്രസിലേക്ക് എന്തുകൊണ്ട് ചേരുന്നില്ലെന്ന കാര്യം പ്രശാന്ത് കിഷോർ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ‘തന്നേക്കാൾ ഉപരി കോൺഗ്രസിന് ഇപ്പോൾ ആവശ്യം ഒരു നേതൃത്വവും കൂട്ടായ്മയാണ്. എങ്കിൽ മാത്രമേ പാർട്ടിയുടെ അടിത്തട്ടിലുള്ള സംഘടന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ’ പ്രശാന്ത് കിഷോർ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ 15 ദിവസമായി കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലായിരുന്നു പ്രശാന്ത് കിഷോർ.ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി ‘എംപവേർഡ് ആക്ഷൻ ഗ്രൂപ്പ്’ രൂപീകരിക്കുകയും ഗ്രൂപ്പിന്റെ ഭാഗമായി പാർട്ടിയിൽ ചേരാൻ കിഷോറിനെ ക്ഷണിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിച്ചുവെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.
എന്നാൽ 2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസ് നേതൃത്വം നിശ്ചയിച്ച സമിതിൽ അംഗമാകാനുള്ള ക്ഷണമാണ് പ്രശാന്ത് കിഷോർ നിരസിച്ചത്. ഇതുവരെ പാർട്ടിക്ക് നൽകിയ വിലപ്പെട്ട ഉപദേശങ്ങൾക്ക് നന്ദിയുണ്ടെന്നും രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു. കോൺഗ്രസിലേക്ക് എന്തുകൊണ്ട് ചേരുന്നില്ലെന്ന കാര്യം പ്രശാന്ത് കിഷോർ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…