Saturday, January 10, 2026

പ്രവാസികൾക്ക് കൈത്തങ്ങായി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി ! ദുബായിൽ നടന്ന നീതി മേളയ്ക്ക് മികച്ച പ്രതികരണം

ദുബൈ: പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി പ്രവാസികൾക്കായി നീതിമേള സംഘടിപ്പിച്ചു. യുഎഇയിലെ മുപ്പത്തോളം മലയാളി പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ദുബായിൽ ഖിസൈസിലെ എംഎസ്എസ് ഹാളിലായിരുന്നു പരിപാടി നടന്നത്. യുഎഇയിലെ പ്രമുഖ അഭിഭാഷകൻ ഡോ. ഹാനി ഹമൂദ ഹജാജ് നേത്തി മേള ഉദ്ഘാടനം ചെയ്തു. അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷനായി.

വിസ, നിക്ഷേപ തട്ടിപ്പുകൾ, അനധികൃത റിക്രൂട്ട്മെൻറ്, പാസ്പോർട്ട് – വിസ കാലാവധി കഴിഞ്ഞവർ, ജയിലിൽ കഴിയുന്നവർ, നാട്ടിൽ പോകാൻ നിയമ തടസ്സമുള്ളവർ എന്നിങ്ങനെയുള്ള നൂറോളം പരാതികളാണ് നീതി മേളയിൽ പരിഗണിച്ചത്. 

പതിനഞ്ച് അഭിഭാഷകരും, സാമൂഹ്യ പ്രവർത്തകരും അടങ്ങിയ അഞ്ച് ടീമുകളായാണ് പരാതികൾ കേട്ടത്. മോഹൻ വെങ്കിട്ട് ചെയർമാനും അഡ്വ. അസീസ് തോലേരി കൺവീനറുമായ മോണിറ്ററിങ്ങ് കമ്മിറ്റി തുടർ നടപടികൾക്ക് നേതൃത്വം നൽകും. ദുബായ് ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അഹമ്മദ് അൽസാബി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത്, നോർക്ക ഡയരക്ടർ മുസ്തഫ, അക്കാഫ് പ്രസിഡണ്ട് പോൾ ടി ജോസഫ് , എംഎസ്എസ് പ്രസിഡന്റ് അസീസ്, അഡ്വ. നജുബുദീൻ, പിൽസ് യുഎഇ പ്രസിഡന്റ് കെ കെ അഷറഫ് , ബിജു പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.

“പ്രവാസി ഗൈഡ്” ഗ്രന്ഥകാരൻ അഡ്വ. ഷാനവാസ് കാട്ടകത്ത്, മുതിർന്ന അഭിഭാഷകൻ കെ എസ് അബ്ദുൾ അസീസ് എന്നിവരെ പരിപാടിയിൽ ആദരിച്ചു.

Related Articles

Latest Articles