Tuesday, September 22, 2026

സ്‌ട്രോംങ് ആൻഡ് സേഫ് തട്ടിപ്പ് കേസ് ; പ്രവീൺ റാണയുടെ ചോദ്യം ചെയ്യൽ തുടരുന്നു, അറസ്റ്റ് രേഖപ്പെടുത്തി ,ഒളിവിൽ പോകാൻ സഹായിച്ച കൂട്ടാളിക്കായി പോലീസ് തിരച്ചിൽ

കൊച്ചി :സ്‌ട്രോംങ് ആൻഡ് സേഫ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രവീൺ റാണയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കോടികളുടെ നിക്ഷേപം എങ്ങോട്ട് മാറ്റിയെന്നതിലാണ് അന്വേഷണം. ഇന്ന് വൈകിട്ടോടെ ഇയാളെ കോടതിയിൽ ഹാജരാക്കും. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച കൂട്ടാളിക്കായും തെരച്ചിൽ നടക്കുന്നുണ്ട്.

കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലെ ദേവരായപുരത്ത് സന്ന്യാസി വേഷം കെട്ടിയാണ് പ്രവീൺ റാണ ഒളിവിൽ കഴിഞ്ഞത്. ഏറുമാടം കെട്ടി അംഗരക്ഷകർക്കൊപ്പം കഴിയുകയായിരുന്നു. പോലീസ് എത്തിയപ്പോൾ പട്ടികളെ അഴിച്ചുവിട്ടു. തുടർന്ന് പോലീസ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു

Related Articles

Latest Articles