Wednesday, December 31, 2025

അയ്യപ്പനെ മനസ്സിൽ പ്രതിഷ്ഠിച്ച പ്രയാർ | PRAYAR GOPALAKRISHNAN

ഭക്തർക്കൊപ്പം നിലകൊണ്ട ദേവസ്വം പ്രസിഡണ്ട് | PRAYAR GOPALAKRISHNAN

മു​ന്‍ എം​എ​ല്‍​എയും ട്രാവൻകൂർ ദേവസം ബോർഡ് മുൻ അധ്യക്ഷനുമായിരുന്ന പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. 18 വര്‍ഷം മില്‍മ ചെയര്‍മാന്‍,ചടയമംഗലം മുന്‍ എം.എല്‍. എ ,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്, 2 വര്‍ഷം മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ പദവികള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ഹൃദയാഘാതം മൂലം വട്ടപ്പാറയില്‍ വച്ചായിരുന്നു മരണം. വട്ടപ്പാറ എസ് യു ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 73 വയസ്സ് ആയിരുന്നു. ഓച്ചിറ പ്രയാറാണ് സ്വദേശം.താമസം ചടയമംഗലത്തായിരുന്നു.

ശബരിമല വികസനത്തിനും വിശ്വാസികളുടെ സംരക്ഷണത്തിനുമായി ശക്തമായി പ്രവൃത്തിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. കെഎസ്‌യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ്‌യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Related Articles

Latest Articles