Tuesday, September 22, 2026

പൂർണ ഗർഭിണിയോട് ആശുപത്രി ജീസാനക്കാരുടെ കൊടുംക്രൂരത; 38 കാരിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത് ആശുപത്രി വരാന്തയിൽ, വിഷയത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

പത്താൻകോട്ട്: പഞ്ചാബിൽ പൂർണഗർഭിണിയായ യുവതിയോട് ആശുപത്രി ജീവനക്കാരുടെ കൊടുംക്രൂരത. പ്രസവ വേദനയുമായി എത്തിയ യുവതിക്ക് ലേബർ റൂമിൽ പ്രവേശനം നിഷേധിച്ചു. 38 കാരി ആശുപത്രി വരാന്തയിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധം ഉയർന്നു. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുയാണ്.

പത്താൻകോട്ട് സിവിൽ ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. പ്രസവ വേദനയുമായി എത്തിയ സീതാ ദേവിക്ക് ലേബർ റൂമിൽ പ്രവേശനം നൽകാൻ ആശുപത്രി ജീവനക്കാർ വിസമ്മതിച്ചു. വേദനകൊണ്ട് പിടഞ്ഞ യുവതി ആശുപത്രി വരാന്തയിൽ കിടന്ന് പെൺ കുഞ്ഞിന് ജന്മം നൽകി. നിലവിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ചൊവ്വാഴ്ച രാത്രി പ്രസവവേദനയെ തുടർന്ന് ഭാര്യയെ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവനക്കാർ അഡ്മിറ്റ് ചെയ്തില്ലെന്നും അമൃത്‌സർ ആശുപത്രിയിലേക്ക് റഫർ ചെയ്തെന്നും യുവതിയുടെ ഭർത്താവ് ആരോപിച്ചു. എന്നാൽ യുവതിയോട് മുൻ ചികിത്സ രേഖകൾ ആവശ്യപ്പെട്ടപ്പോൾ സഹകരിക്കാൻ വിസമ്മതിച്ചു എന്നും, ലേബർ റൂമിലേക്ക് വിളിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല എന്നുമാണ് ഡോക്ടർമാരുടെ വിശദീകരണം.

Related Articles

Latest Articles