Saturday, September 26, 2026

പ്രധാന മന്ത്രി നരേന്ദ്ര മോദി ഒരു നല്ല പ്രാസംഗികനാണ്; ഇത്രയും മനോഹരമായി ഹിന്ദി സംസാരിക്കുന്ന മറ്റൊരാളെ അടുത്ത കാലത്തൊന്നും ഇന്ത്യയില്‍ കണ്ടിട്ടില്ല: ശശി തരൂര്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല പ്രാസംഗികനാണെന്ന് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്.

പ്രധാനമന്ത്രി ഒരു നല്ല പ്രാസംഗികനാണെന്നും ഇത്രയും മനോഹരമായി ഹിന്ദി സംസാരിക്കുന്ന മറ്റൊരാളെ അടുത്ത കാലത്തൊന്നും ഇന്ത്യയില്‍ കണ്ടിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

കൂടാതെ, തനിക്കുള്ള അസാധാരണമായ പിന്തുണ ഇന്ന് ബോധ്യമായി. ഒരു ഡസൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പിന്തുണ തനിക്ക് ലഭിച്ചു. ഈ പാർട്ടി പ്രവർത്തകരുടെ ശബ്ദവുമായാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ നിന്നും യുവാക്കളുടെ പിന്തുണ തനിക്കുണ്ട്. ശബരീനാഥനും, മാത്യു കുഴൽനാടനും പിന്തുണച്ചു. ‘തെരഞ്ഞെടുപ്പ് ജയിക്കുന്ന യന്ത്രങ്ങൾ അല്ല വേണ്ടത് , ജനങ്ങളെ സേവിക്കണം. പാർട്ടിയെ നവീകരിക്കാനുള്ള പദ്ധതികളും നിർദ്ദേശങ്ങളും തന്റെ പ്രകടനപത്രിക യിൽ പരാമർശിക്കുന്നുണ്ട്’- ശശി തരൂർ പറഞ്ഞു.

Related Articles

Latest Articles