Monday, May 6, 2024
spot_img

സിക്ക വൈറസ്: സംസ്ഥാനത്ത് ഇന്ന് മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി രോഗബാധ; ആകെ രോഗികൾ 44 ആയി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​കരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പി.​ടി. ചാ​ക്കോ ന​ഗ​ര്‍ സ്വ​ദേ​ശി , പേ​ട്ട സ്വ​ദേ​ശി, ആ​ന​യ​റ സ്വ​ദേ​ശി, എ​ന്നി​വ​ര്‍​ക്കാ​ണ് സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​റോ​ള​ജി ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 44 പേ​ര്‍​ക്കാ​ണ് സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​റ് പേ​രാ​ണ് നി​ല​വി​ല്‍ രോ​ഗി​ക​ളാ​യു​ള്ള​ത്. ഇ​വ​രാ​രും ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ​ല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സിക്ക വൈറസ് തടയുന്നതിനുള്ള മുൻകരുതലുകൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഈഡിസ് കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്നതാണ് പ്രതിരോധ ഘട്ടത്തിൽ ആദ്യം ചെയ്യുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശമുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles