Friday, May 17, 2024
spot_img

മകരവിളക്കിനൊരുങ്ങി സന്നിധാനം ;ശബരിമലയിൽ ഭക്തജനപ്രവാഹം,എരുമേലി പേട്ട തുള്ളല്‍ ജനുവരി 11ന്, പന്തളത്ത് നിന്നുള്ള തിരുവാഭരണ ഘോഷയാത 12 ന് പുറപ്പെടും

പത്തനംതിട്ട :മകരവിളക്ക് തയ്യാറെടുപ്പുകള്‍ക്ക് ശബരിമലയില്‍ തുടക്കമായി. മകരവിളക്ക് പൂജകള്‍ക്കായി നടതുറന്ന ഏഴാം ദിവസമാണ് ഇന്ന്. ജനുവരി 14 ന് നടക്കുന്ന മകരവിളക്ക് ദര്‍ശിക്കാൻ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. 14 ന് വൈകിട്ട് രാത്രി 8നും 8.45നും ഇടയിലാണ് മകരസംക്രമ പൂജ.മകരവിളക്ക് ദിനമായ 14 വരെ ഒരു ലക്ഷത്തിലധികം ഭക്തരാണ് ദിനവും ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴിയും അല്ലാതെയും സന്നിധാനത്ത് എത്തുക.

മകരവിളക്കിന് മുന്നോടിയായ എരുമേലി പേട്ട തുള്ളല്‍ ജനുവരി 11ന് നടക്കും. 12 ന് പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത പുറപ്പെടും.13ന് പമ്പ വിളക്ക്, പമ്പ സദ്യ എന്നിവ നടക്കും. മകരവിളക്ക് കാലത്തെ നെയ്യഭിഷേകം 18ന് പൂര്‍ത്തിയാക്കും. 19ന് തീര്‍ഥാടനത്തിനു സമാപനം കുറിച്ച് മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് പന്തളം രാജ പ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം രാവിലെ 7ന് നട അടക്കും.

Related Articles

Latest Articles