Saturday, May 18, 2024
spot_img

ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തി! കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്കായി ആറാം മെഡൽ കരസ്ഥമാക്കിയ അചിന്ത ഷീലിയെ അഭിനന്ദിച്ച് രാഷ്ട്രപതി

ദില്ലി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്കായി ആറാം മെഡൽ കരസ്ഥമാക്കിയ ഭാരോദ്വഹനതാരം അചിന്ത ഷീലിയെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗുപദി മുർമു.സ്വർണ്ണ മെഡലിലൂടെ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ അചിന്തയ്‌ക്ക് അഭിനന്ദനങ്ങൾ. പരാജയങ്ങളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് വിജയത്തിലെത്താൻ കഴിഞ്ഞ അചിന്തയുടെ വിജയത്തിൽ പങ്കുചേർന്നു കൊണ്ട് ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചു.

പുരുഷൻമാരുടെ 73 കിലോ ഭാരോദ്വഹനത്തിൽ 313 കിലോ ഭാരം ഉയർത്തിയാണ് ചരിത്ര വിജയം നേടിയത്. 143 കിലോയാണ് അവസാന ഘട്ടത്തിൽ ഉയർത്തിയത്. ഇതോടെ റെക്കോർഡ് പിറക്കുകയായിരുന്നു. മെഡൽ ലഭിച്ചതിൽ വളരെ സന്തോഷമെന്നും തന്റെ വിജയം സഹോദരനും പരിശീലകർക്കും സമർപ്പിക്കുന്നതായും അചിന്ത പറഞ്ഞു. അടുത്ത ലക്ഷ്യം ഒളിംപിക്‌സാണെന്നും പരിശീലനം ഉടനെ തുടങ്ങുമെന്നും വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷീലിയ്‌ക്ക് ആശസകൾ അർപ്പിച്ചിരുന്നു.

Related Articles

Latest Articles