Saturday, September 19, 2026

എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി പ്രസിഡന്റ് ദ്രൗപതി മുർമു ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ചു

ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഇന്ന് നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾക്ക് മുന്നോടിയായി പ്രസിഡന്റ് ദ്രൗപതി മുർമു ഞായറാഴ്ച്ച ബക്കിംഗ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ കണ്ടു.

എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനും ഇന്ത്യൻ സർക്കാരിന് വേണ്ടി അനുശോചനം അറിയിക്കാനും പ്രസിഡന്റ് ദ്രൗപതി മുർമു ശനിയാഴ്ച്ച വൈകുന്നേരം ലണ്ടനിലെത്തി.

ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച എലിസബത്ത് രാജ്ഞിയോട് ലോകം ഇന്ന് വിട പറയും. യുകെയുടെ മുൻ രാഷ്ട്രത്തലവിയായ രാജ്ഞി സെപ്റ്റംബർ 8 ന് 96 ആം വയസ്സിൽ അന്തരിച്ചു.

സംസ്കാര ചടങ്ങിൽ ലോക നേതാക്കളും രാജകുടുംബങ്ങളും മറ്റ് പ്രമുഖരും പങ്കെടുക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വീക്ഷിക്കുന്ന ശവസംസ്കാര ചടങ്ങിൽ വിദേശ രാജകുടുംബങ്ങളും ലോക നേതാക്കളും രാജ്ഞിയുടെ കുടുംബത്തോടൊപ്പം ചേരും.

Related Articles

Latest Articles