Sunday, September 20, 2026

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു; ഒരു പവൻ സ്വർണത്തിന് 36,680 രൂപ

സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,585 രൂപയായി വില. ഒരു പവൻ സ്വർണത്തിന് 36,680 രൂപയാണ്. വെള്ളിയുടെ നിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുന്നു.

വെള്ളിയാഴ്ച സ്വർണ വിലയിൽ 40 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച സ്വർണ വിലയിൽ നേരിയ പുരോഗതി വന്നിരുന്നു. 15 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,595 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 36,760 ലും എത്തിയിരുന്നു.

Related Articles

Latest Articles