Friday, October 23, 2026

ആറ് ദിവസത്തെ സുരിനാം സന്ദർശനത്തിനൊരുങ്ങി രാഷ്‌ട്രപതി ദ്രൗപതിമുർമു; ഇത് അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സന്ദർശനം

ആറ് ദിവസത്തെ സന്ദർശനത്തിനായി സുരിനാമിലേക്ക് പുറപ്പെട്ട് രാഷ്‌ട്രപതി ദ്രൗപതി മുർമു.ഇന്നലെയാണ് മുർമു സുരിനാമിലേക്ക് പുറപ്പെട്ടത്.രാഷ്‌ട്രപതി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്.
ജൂൺ 4 മുതൽ 9 വരെ പ്രസിഡന്റ് മുർമു സുരിനാമിലേക്കും സെർബിയയിലേക്കും യാത്ര ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം സൗരഭ് കുമാർ നേരത്തെ അറിയിച്ചിരുന്നു.സുരിനാം പ്രസിഡന്റ് ചന്ദ്രികാ പെർസാദ് സന്തോഖിയുടെ ക്ഷണപ്രകാരമാണ് മുർമു സന്ദർശനം നടത്തുന്നത്.സുരിനാം പ്രസിഡന്റ് സന്തോഖിയുമായി രാഷ്ട്രപതി ചർച്ച നടത്തും.

സുരിനാമിലെ ഇന്ത്യയ്ക്ക് അനുകൂലമായ നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്നും ആ രാജ്യത്തെ ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുമെന്നും സൗരഭ് കുമാർ പറഞ്ഞു.ഇന്ത്യയിൽ നിന്ന് സുരിനാമിലേക്കുള്ള അവസാന പ്രസിഡൻഷ്യൽ സന്ദർശനം 2018-ലായിരുന്നു. ഇന്ത്യയും സുരിനാമും തമ്മിലുള്ള ബന്ധം ഊഷ്മളവും സൗഹൃദപരവുമാണെന്നും സൗരഭ് കുമാർ പറഞ്ഞു

Related Articles

Latest Articles