Sunday, June 16, 2024
spot_img

ഊഹാപോഹങ്ങള്‍ക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിനും ശമനം: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം

മുംബൈ/ദില്ലി: രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ കലങ്ങി മറിഞ്ഞ മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ഭരണപ്രതിസന്ധി മറികടക്കാന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഗവര്‍ണര്‍ അരവിന്ദ് കോഷ്യാരിയുടെ ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവയ്ക്കുകയായിരുന്നു. ആറുമാസത്തേക്കാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്.

ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരമാണ് രാഷ്ട്രപതിഭരണത്തിന് ഗവര്‍ണര്‍ ശിപാര്‍ശ നല്‍കിയിരുന്നത്. സര്‍ക്കാര്‍ രൂപീകരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ലെന്നും കുതിരക്കച്ചവടത്തിന് ഇടനല്‍കാനാകില്ലെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നു രാവിലെ ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗം മഹാരാഷ്ട്രാ വിഷയം ചര്‍ച്ച ചെയ്തിരുന്നു. പ്രധാനമന്ത്രി ബ്രസീല്‍ സന്ദര്‍ശനത്തിനു യാത്രതിരിക്കും മുമ്പായിരുന്നു മന്ത്രിസഭാ യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് യോഗം ധാരണയിലെത്തിയത്.

Related Articles

Latest Articles