Sunday, November 15, 2026

മുൻ വൈരാഗ്യം ! കോട്ടയത്ത് അയൽക്കാരുടെ കൈയ്യാങ്കളി ! ജാമ്യത്തിലുള്ള കൊലക്കേസ് പ്രതി അയൽവാസിയുടെ മൂക്ക് കടിച്ച് മുറിച്ചു

കോട്ടയത്ത് അയൽവാസികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കൊലക്കേസ് പ്രതി അയൽവാസിയുടെ മൂക്ക് കടിച്ചുമുറിച്ചുവെന്ന് ആരോപണം. പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയങ്ങാട്ട് ഫിലിപ്പിനാണ് പരുക്കേറ്റത്. ഫിലിപ്പിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിലിപ്പിനെ ആക്രമിച്ച ജോർജിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ തമ്മിലുണ്ടായിരുന്ന മുൻ വൈരാഗ്യമാണ് ഏറ്റുമുട്ടലിലെത്തിച്ചതെന്നാണ് വിവരം . ഇന്ന് രാവിലെ അരുവിക്കുഴി ലൂർദ് മാതാ പള്ളിപരിസരത്താണ് അക്രമണം നടന്നത്.

ജോർജ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. ഇയാൾ നിലവിൽ ജാമ്യത്തിലാണ്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ജോർജ് ഫിലിപ്പിനു നേരെ കത്തി വീശുകയും ഇത് തടയാൻ ഫിലിപ്പ് ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ജോർജ് ഫിലിപ്പിന്റെ മൂക്കിൽ കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

Related Articles

Latest Articles