Sunday, May 19, 2024
spot_img

വികസിത ഭാരതം ,ഉറപ്പ് നൽകി പ്രധാനമന്ത്രി

വികസിത രാജ്യം എന്ന ലക്ഷ്യത്തിയോടെയാണ് മോദി സർക്കാർ മുന്നോട് പോയിക്കൊണ്ടിരിക്കുന്നത് .സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ഒട്ടനവധി പദ്ധതികൾക്ക് ഇതിനോടകം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച് കഴിഞ്ഞു , വീണ്ടും അത്തരം പദ്ധതികൾക്ക് തുടക്കം കുറിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രി , വീട്ടമ്മമാർ ലക്ഷാധിപതികളാകണമെന്നാണ് ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് .

രണ്ട് കോടി ഗ്രാമീണ വനിതകളെ ലക്ഷാധിപതികളാക്കി വളർത്തുന്ന ലാഖ്പതി ദീദി അഭിയാൻ വരും നാളുകളിൽ പ്രഖ്യാപിക്കും. അത് പക്ഷേ എളുപ്പത്തിൽ നടപ്പാവുന്ന ദൗത്യമല്ല. എന്നാൽ നിക്ഷേപകരുടെ സഹകരണം അതിന് സഹായകമാകും എന്നും അദ്ദേഹം പറഞ്ഞു. സമൃദ്ധഭാരതം സുസ്ഥിരത ആഗ്രഹിക്കുന്നതിന്റെ അടയാളമാണ് തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മോദി കൂട്ടിച്ചേർത്തു. ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് നരേന്ദ്ര മോദി ഇക്കാര്യങ്ങൾ പറഞ്ഞത്

സ്വദേശി ഉത്പന്നങ്ങൾ ലോകമെങ്ങും എത്തണമെന്ന സന്ദേശവുമായി ട്ടാണ് ഉത്തരാഖണ്ഡിലെ ആഗോള നിക്ഷേപക സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത് . വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ഫോർ ഗ്ലോബൽ എന്നതായിരിക്കണം മന്ത്രമെന്നും അദ്ദേഹം പറഞ്ഞു

സ്വദേശി ഉത്പന്നങ്ങൾ ലോകമെങ്ങുമെത്തണമെന്ന ആഹ്വാനം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാമൂഴത്തിൽ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായി ഉയരുമെന്ന് ഉറപ്പ് നല്കുന്നു, അദ്ദേഹം പറഞ്ഞു. പ്രാദേശിക ഉത്പന്നങ്ങൾക്ക് വിപണിയൊരുക്കാൻ വ്യവസായികൾ സന്നദ്ധരാകണം. വിതരണ ശൃംഖല ശക്തമാക്കണം. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് എല്ലാ കാര്യങ്ങളിലും പരമാവധി കുറയ്‌ക്കാൻ നമുക്ക് കഴിയണം.

ഭാരതത്തിന്റെ തനത് വികസനം സംഭവിച്ചിട്ട് വളരെക്കുറച്ച് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 13 കോടി ജനങ്ങൾ ദാരിദ്ര്യമുക്തരായി. നമ്മുടെ സാമ്പത്തികരംഗം മെച്ചപ്പെട്ടു. നിക്ഷേപത്തിന് അനുഗുണമായ സാഹചര്യങ്ങൾ നമ്മുടെ സംസ്ഥാനങ്ങളിൽ സാധ്യമായി. ഉത്തരാഖണ്ഡിലെ ഗ്രാമീണറോഡുകളുടെ വികസനം വളരെ വേഗതയിലാണ് പൂർത്തിയാകുന്നത്. ദൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് ദൽഹി-ഡെറാഡൂൺ എക്സ്പ്രസ് പാതയിലൂടെ വെറും രണ്ട് മണിക്കൂർ കൊണ്ടെത്താവുന്ന കാലം അധികം ദൂരെയല്ല.

എല്ലാ റെയിൽപാതകളും ശക്തിപ്പെടുത്തുന്ന പ്രവർത്തനം പുരോഗമിക്കുന്നു. ഒരോ നിക്ഷേപകനും സുവർണാവ സരങ്ങളുടെ പാതകളാണ് ഇതുവഴിയെല്ലാം ഒരുങ്ങുന്നത്. ഉത്തരാഖണ്ഡിൽ പരമാവധി നേട്ടങ്ങളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. പ്രകൃതി, സംസ്‌കൃതി, പൈതൃകം, യോഗ തുടങ്ങി സാധ്യതകളുടെ പർവതശൃംഗങ്ങളുള്ള മണ്ണാണ് ഉത്തരാഖണ്ഡിന്റേത്, നരേന്ദ്രമോദി പറഞ്ഞു. മോദി മാജിക്കാണ് ഇന്ന് ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്

Related Articles

Latest Articles