Friday, May 10, 2024
spot_img

മംഗളകർമത്തിന്റെ ഭാഗമാകുന്നതു മഹാ ഭാഗ്യം ! അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനായുള്ള 11 ദിവസത്തെ വ്രതം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ! ഭാരതീയരുടെ സ്വപ്ന സാക്ഷാത്കാരം പ്രതിപക്ഷം ബഹിഷ്കരിക്കുമ്പോൾ പുണ്യ നിമിഷത്തിന്റെ പവിത്രത നെഞ്ചിലേറ്റി പ്രധാനമന്ത്രി

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനായുള്ള 11 ദിവസത്തെ വ്രതം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ ഇത്രയും വികാരാധീനനായ നിമിഷം വേറെയുണ്ടായിട്ടില്ലെന്ന് അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്സിൽ പങ്കുവെച്ച ശബ്ദസന്ദേശത്തിൽ വ്യക്തമാക്കി

‘‘ഞാൻ വികാരാധീനനാണ്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊന്ന് അനുഭവിക്കുന്നത്. എല്ലാ ഭാരതീയരുടെയും പ്രതിനിധിയായി പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ദൈവമാണ് തിര‍ഞ്ഞെടുത്തത്. ഈ മംഗളകർമത്തിന്റെ ഭാഗമാകുന്നതു ഭാഗ്യമാണ്. ഈ സമയത്ത് സ്വന്തം വികാരവിചാരങ്ങൾ പ്രകടിപ്പിക്കുന്നതു പ്രയാസമാണെങ്കിലും അതിനായി ശ്രമിക്കുന്നു. ഞാൻ ജനങ്ങളുടെ അനുഗ്രഹം തേടുകയാണ്’’ – പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ഛത്രപതി ശിവജിയുടെ മാതാവ് ജിജാ ഭായിയുടേയും വിവേകാനന്ദ സ്വാമിയുടേയും ജന്മവാര്‍ഷികത്തെ ഈ പ്രധാന ദിവസത്തിൽ താന്‍ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു. നമോ ആപ്പിലൂടെ ജനങ്ങള്‍ അനുഗ്രഹം അറിയിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവർക്കായിരുന്നു ചടങ്ങിൽ ക്ഷണം ലഭിച്ചിരുന്നത്. സനാതന ധർമത്തെ എതിര്‍ക്കുന്നവരേയും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തവരേയും നോക്കിവെക്കൂ എന്ന് ബിജെപി എക്സിൽ കുറിച്ചു. ‘ശ്രീരാമന്‍ മിഥ്യയാണെന്ന് പറയുന്നവര്‍ക്ക് പ്രതിഷ്ഠാ ചടങ്ങ് ഒന്നുമല്ല. ഇത് ആ പഴയ കോണ്‍ഗ്രസാണ്, പണ്ട് അയോദ്ധ്യയില്‍ തർക്കമന്ദിരം പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ്. ശ്രീരാമനെ തിരസ്‌കരിച്ച കോണ്‍ഗ്രസിനെ ജനങ്ങള്‍ തിരസ്‌കരിക്കും’, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

Related Articles

Latest Articles