Friday, May 3, 2024
spot_img

ഏറ്റവും ദൈർഘ്യമുള്ള ജലയാത്ര; നദികളിലൂടെ ആഡംബരക്കപ്പൽ, ഗംഗാവിലാസ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, ഇത് ഇന്ത്യൻ ടൂറിസത്തിന്റെ പുതിയ ചുവടു വയ്പ്പ്

വാരണാസി : ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് ഉത്തർപ്രദേശിലെ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അഞ്ച് സംസ്ഥാനങ്ങളിലെ 27 നദീതടങ്ങളിലൂടെ 3,200 കിലോമീറ്ററിലധികം ദൂരമാണ് വാരണാസിയിൽ നിന്നുള്ള ആഡംബര യാത്ര.വിദാസ് ഘട്ടിൽ നിന്നാണ് കപ്പൽ പുറപ്പെടുക. 31 യാത്രക്കാർ 50 സ്ഥലങ്ങളിലൂടെ 51 മണിക്കൂർ ദൈർഘ്യമുള്ള യാത്ര പുറപ്പെടും. ഇന്ത്യൻ ടൂറിസത്തിന്റെ പുതിയ ചുവടു വയ്പ്പാണിത്.

‘എംവി ഗംഗാ വിലാസ്’ എന്നാണ് പുതിയ കപ്പലിന്റെ പേര്. 3 മേൽത്തട്ടും 18 മുറികളും അടക്കം 36 വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ജിം, സ്പാ സെന്റർ, ലൈബ്രറി എന്നിവയുമുണ്ട്. സ്വിറ്റ്സർലൻഡിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള 31 യാത്രക്കാരുടെ സംഘമാണ് കപ്പലിൽ യാത്ര ആരംഭിക്കുന്നത്. 31 യാത്രക്കാർക്കൊപ്പം 41 ജീവനക്കാരും കപ്പലിലുണ്ട്.

Related Articles

Latest Articles