Friday, October 30, 2026

യുവതിയെ കൂട്ടബലാൽസംഗംത്തിനിരയാക്കിയത് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ; മൂന്ന് പേർ പിടിയിൽ, മറ്റൊരു പ്രതിക്കുള്ള തിരച്ചിൽ ശക്തമാക്കി പോലീസ്

കോഴിക്കോട് : പന്തീരങ്കാവിൽ 22 കാരിയായ യുവതിയെ കൂട്ടബലാൽസംഗംത്തിനിരയാക്കി. ജ്യൂസിൽ ലഹരി മരുന്ന് കലർത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്‌ത ശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുക.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് അടുപ്പത്തിലാവുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പരാതി ലഭിച്ച ശേഷം വിശദ അന്വേഷണം നടത്തിയിരുന്നു . കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് ഇന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ ശക്തമായ തിരച്ചിൽ നടത്തുകയാണ്.

Related Articles

Latest Articles