Wednesday, April 24, 2024
spot_img

താലീബാന്റെ കടുത്ത സ്ത്രീ വിരുദ്ധത;
അഫ്ഗാനുമായുള്ള ഏകദിന പരമ്പര ഉപേക്ഷിച്ച് ഓസ്‌ട്രേലിയ

മെൽബൺ: അഫ്ഗാനിസ്ഥാനിനെതിരായ ഏകദിന പരമ്പര ഉപേക്ഷിച്ചുവെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.താലീബാൻ സർക്കാരിന്റെ കടുത്ത സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ഓസ്‌ട്രേലിയൻ ഗവൺമെന്റുമായി നടത്തിയ കൂടിയാലോചനകൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനം ക്രിക്കറ്റ് ബോർഡ് സ്വീകരിച്ചത്. മാർച്ചിൽ യുഎഇയിൽ വച്ച് നടക്കാനിരുന്ന മത്സരങ്ങളാണ് ഇപ്പോൾ ഉപേക്ഷിച്ചിരിക്കുന്നത്.

സംഭവത്തിൽ പ്രതിഷേധിച്ച് പ്രമുഖ അഫ്ഗാൻ ഓൾറൗണ്ടർ റാഷിദ് ഖാൻ രംഗത്തെത്തി. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്ന് വ്യക്തമാക്കിയ റാഷിദ് ഓസ്‌ട്രേലിയൻ ടി20 ടൂർണമെന്റായ ബിഗാബാഷ് ലീഗിൽ നിന്നും പിന്മാറുമെന്ന സൂചനയും നൽകി. നിലവിൽ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേർസിൽ കളിക്കുന്ന താരമാണ് റാഷിദ് ഖാൻ

Related Articles

Latest Articles