Wednesday, January 7, 2026

തനിക്കുനേരെ ഉയരുന്ന ഭീഷണികളെയും പരിഹാസങ്ങളെയും വിലവയ്‌ക്കുന്നില്ല; തന്നെ വധിക്കണമെന്ന്‌ അനുയായികളോട്‌ ആഹ്വാനം ചെയ്‌ത കര്‍ണാടക കോണ്‍ഗ്രസ്‌ നേതാവിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി

തമിഴ്നാട് ; തനിക്കുനേരെ ഉയരുന്ന ഭീഷണികളെയും പരിഹാസങ്ങളെയും വിലവയ്‌ക്കുന്നില്ലെന്നും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ഥം തമിഴ്‌നാട്ടില്‍ നടത്തുന്ന പ്രഥമ തെരഞ്ഞെടുപ്പ്‌ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തന്നെ വധിക്കണമെന്ന്‌ അനുയായികളോട്‌ ആഹ്വാനം ചെയ്‌ത കര്‍ണാടക കോണ്‍ഗ്രസ്‌ നേതാവ്‌ ബേലൂര്‍ ഗോപാലകൃഷ്‌ണയുടെ വാക്കുകള്‍ക്കു പരോക്ഷ മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി. ഭീഷണികള്‍ക്കും പരിഹാസങ്ങള്‍ക്കും എന്നെ തളര്‍ത്താനാകില്ല. ഇന്ത്യയെ കരുത്തുറ്റതാക്കാന്‍ എന്തൊക്കെ ചെയ്യണമോ അതെല്ലാം ഞാന്‍ ചെയ്യും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles