Wednesday, January 7, 2026

“ഛത്രപജി ശിവാജിയുടെ പ്രവർത്തനങ്ങൾ ഓരോ തലമുറയിലേയും ജനങ്ങളെ പ്രചോദിപ്പിക്കുന്നത്”; മുഗളന്മാരെപ്പോലും വിറപ്പിച്ച ശിവാജിയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ഛത്രപജി ശിവാജിയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി(Prime Minister Narendra Modi pays tributes to Chhatrapati Shivaji on birth anniversary). ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം. അദ്ദേഹത്തിന്റെ മികച്ച നേതൃത്വവും സാമൂഹ്യക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങളും ഓരോ തലമുറയിലേയും ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശിവാജിയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഛത്രപതി ശിവജി മഹാരാജിന്റെ ജന്മ ദിനത്തിൽ അദ്ദേഹത്തെ വണങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായായിരുന്നു പ്രധാനമന്ത്രി അനുസ്മരിച്ചത്.

ധീരനും കർക്കശക്കാരനുമായ ഭരണാധികാരി. ശത്രുക്കളോടു ഒരു വിട്ടുവീഴ്ചയുമില്ലാത്ത ധീര ദേശാഭിമാനി. ഹിന്ദുത്വത്തിന് വേണ്ടി നിലകൊള്ളുമ്പോഴും അസാമാന്യമായ മതേതരത്വം അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു.മറ്റു മതക്കാരെ സംരക്ഷിക്കുന്നതിലും മുൻപിലായിരുന്നു ശിവാജി. ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴില്‍ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീര്‍ന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂര്‍ത്ത രൂപമായി മാറി.1627 ഫെബ്രുവരി 19 ന് മഹാരാഷ്‌ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവജി ജനിച്ചത്.

മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്രതന്ത്രജ്ഞനുമായാണ് വളർന്നത്. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു.

Related Articles

Latest Articles