Tuesday, May 14, 2024
spot_img

ഒരൊറ്റ വാക്കിൽ രാഹുലിനെ പൊളിച്ചടുക്കി സ്‌മൃതി ഇറാനി

ഒരൊറ്റ വാക്കിൽ രാഹുലിനെ പൊളിച്ചടുക്കി സ്‌മൃതി ഇറാനി | Smriti Irani

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാഹുല്‍ ഗാന്ധിയും കുടുംബവും ഇത്രയും കാലം എടിഎമ്മായി ഉപയോഗിച്ചതെന്ന് സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയുടെ കുടുംബം മണിപ്പൂരിനെ എടിഎം ആയി ഉപയോഗിച്ചുവെങ്കിലും പ്രധാനമന്ത്രി മോദി കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആരംഭിച്ചു. 11 കോടി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്നുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വന്നാല്‍ മണിപ്പൂരിലെ കര്‍ഷകര്‍ക്ക് 2000 രൂപ കൂടി നല്‍കുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.സംസ്ഥാനത്ത് അഭിവൃദ്ധി കൊണ്ടുവരാനും ജനങ്ങള്‍ അന്തസ്സോടെ ജീവിക്കാനും മാത്രമേ ബി ജെ പിക്ക് കഴിയൂ. ഫെബ്രുവരി 28ന് ശേഷം മണിപ്പൂരില്‍ ബി ജെ പി ആദ്യ എയിംസ് കൊണ്ടുവരും, മണിപ്പൂരിന്റെ അഭിമാനമാണ് പെണ്‍കുട്ടികള്‍.

അവരുടെ പഠനത്തിനായി ഞങ്ങള്‍ അവര്‍ക്ക് സ്‌കൂട്ടിയും ലാപ്‌ടോപ്പും നല്‍കുമെന്നും സ്മൃതി ഇറാനി വാഗ്ദാനം ചെയ്തു. മണിപ്പൂരില്‍ രണ്ട് ഘട്ടങ്ങളിലായി 60 നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കാനാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28നും രണ്ടാം ഘട്ടം മാര്‍ച്ച് അഞ്ചിനും നടക്കും. മാര്‍ച്ച് പത്തിനാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 അംഗ മണിപ്പൂരില്‍ കോണ്‍ഗ്രസ് ആകെ 28 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ല. ഒട്ടേറെ എം എല്‍ എമാര്‍ കൂറുമാറുന്ന കാഴ്ചയാണ് കണ്ടത്.

Related Articles

Latest Articles