Thursday, December 18, 2025

കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിൽ കൂടി വന്നു കൂടെയെന്ന് ട്രമ്പ് ! പാക് സൈനിക മേധാവിക്ക് അത്താഴവിരുന്ന് നൽകിയ അമേരിക്കൻ പ്രസിഡന്റിന്റെ ക്ഷണം നിരസിച്ച് നരേന്ദ്രമോദി !

ഭുവനേശ്വര്‍ : ജി 7 ഉച്ചകോടിക്കായി കാനഡയിൽ എത്തിയപ്പോൾ അമേരിക്കൻ സന്ദർശനം നടത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ക്ഷണിച്ചതായും എന്നാൽ ആ ക്ഷണം താൻ നിരസിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി .ഡീഷയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ട്രമ്പിന്റെ ക്ഷണമുണ്ടായെന്നും തനിക്ക് അതിനേക്കാള്‍ പ്രധാനമായിരുന്നു ദൈവത്തിന്റെ നാട്ടിലേക്കുള്ള യാത്രയെന്നും മോദി പറഞ്ഞു.

‘രണ്ട് ദിവസം മുമ്പ് ഞാന്‍ ജി7 ഉച്ചകോടിക്കായി കാനഡയിലെത്തിയിരുന്നു. ആ സമയത്ത്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് എന്നെ വിളിച്ച് വളരെ നിര്‍ബന്ധത്തോടെ ക്ഷണിച്ചു. ഞാന്‍ അമേരിക്കന്‍ പ്രസിഡന്റിനോട് പറഞ്ഞു, ക്ഷണിച്ചതിന് നന്ദി, പക്ഷെ എനിക്ക് മഹാപ്രഭുവിന്റെ ഭൂമിയിലേക്ക് പോകേണ്ടത് പ്രധാനമാണ്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ ക്ഷണം വിനയപൂര്‍വ്വം നിരസിച്ചു. നിങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് എന്നെ ഇങ്ങോട്ടേക്കാകര്‍ഷിച്ചത്’ -മോദി പറഞ്ഞു.

പാക് സൈനിക മേധാവി അസിം മുനീറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഒരുമിച്ചിരുത്താനുള്ള നീക്കം ട്രമ്പ് നടത്തിയിരുന്നു. അസിം മുനീറിന് വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം അത്താഴ വിരുന്ന് നൽകിയിരുന്നു.

Related Articles

Latest Articles