ടെൽഅവീവ്: ഇസ്രയേല്‍ ബീര്‍ഷെബയിലെ തിരക്കേറിയ ആശുപത്രിയായ സോറോക്ക ആശുപത്രി ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണം യുദ്ധകുറ്റവും തീവ്രവാദവുമാണെന്ന് ഇസ്രയേൽ. മത ദേദമില്ലാതെ ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയെയാണ് ഇറാൻ ആക്രമിച്ചതെന്നും യുഎൻ സുരക്ഷാ കൗണ്‍സിൽ ഇതിനെ അപലപിക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു. യുഎൻ സുരക്ഷാ കൗണ്‍സിൽ യോഗം ചേരാനിരിക്കെയാണ് ഇസ്രയേൽ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ആശുപത്രിക്കുനേരെ നടത്തിയ ആക്രമണത്തിൽ 45 പേര്‍ക്ക് പരുക്കേറ്റുവെന്നും ഇസ്രയേൽ വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രിയെ നാളെ യുഎൻ മനുഷ്യാവകാശ കൗണ്‍സിലിൽ സംസാരിക്കാൻ അവസരം നൽകിയതിനെ ഇസ്രയേൽ എതിര്‍ത്തു.
ഇറാന്‍റെ ആക്രമണത്തിൽ ഇസ്രയേലിനുണ്ടായ നഷ്ടകണക്കുകളും പുറത്തുവിട്ടു. ഇതുവരെ 450 മിസൈലുകളാണ് ഇറാൻ അയച്ചത്. 24 പേരാണ് കൊല്ലപ്പെട്ടത്. 1170 പേര്‍ക്ക് പരുക്കേറ്റു. 40ഇടങ്ങളിലാണ് മിസൈൽ പതിച്ചത്. ഇറാന്‍റെ മിസൈലാക്രമണത്തിൽ 25000 വസ്തുവകകളാണ് തകര്‍ന്നത്. ആക്രമണത്തെ തുടര്‍ന്ന് 6500 പേരെയാണ് ഒഴുപ്പിച്ചത്.

