Sunday, January 11, 2026

മോദി എത്തുന്നു…മോടിയോടെ മലയാള മണ്ണിലേക്ക് |NA

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎൽ പ്ലാന്റ് ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ ബിജെപി യോഗത്തിലും പങ്കെടുത്തേക്കും. ചെന്നൈയിൽനിന്നാവും അദ്ദേഹം കൊച്ചിയിലെത്തുക. തുടർന്ന് ഔദ്യോഗിക പരിപാടികൾക്കുശേഷം ബിജെപിയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ അദ്ദേഹവും പങ്കെടുത്തേക്കും.അതേസമയം, 14 ന് ബി.ജെ.പിയുടെ കോർ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.

കോർകമ്മിറ്റിയിൽ പ്രധാനമന്ത്രി പങ്കെടുത്താൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നതിനിടെയുള്ള സുപ്രധാന സന്ദർശനമായി ഞായറാഴ്ചത്തേത് മാറും. കൂടാതെ സന്ദർശനത്തിനിടെ മുതിർന്ന ബി.ജെ.പി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. എന്നാൽ, തിരിഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. ആയതിനാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത് നടക്കുന്ന പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ എത്തുമെന്നും ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles