അഹമ്മദാബാദ് : പ്രധാന മന്ത്രി നരേന്ദ്രമോദി അമ്മ ഹീരാഭായി മോദിയെ സന്ദർശിക്കാൻ ഗാന്ധിനഗറിലെത്തി.ഗുജറാത്ത് പര്യടനത്തിനിടെയാണ് റയ്‌സാനിലുളള വീട്ടിൽ മോദി നേരിട്ടെത്തിയത്. അര മണിക്കൂറോളം അമ്മയ്‌ക്കൊപ്പം ചിലവഴിച്ച അദ്ദേഹം ഗാന്ധിനഗറിലെ രാജ് ഭവാനിലേയ്ക്ക് മടങ്ങി.
രണ്ട് ദിവസത്തെ ഗുജറാത്ത് പര്യടനത്തിനായി ഇന്നലെയാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. തുടർന്ന് അഹമ്മദാബാദിൽ നടന്ന ഖാദി ഉത്സവിൽ പങ്കെടുത്തു. ചർക്കയുമായി അദ്ദേഹത്തിനുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം ഖാദി ഉത്സവിൽ വ്യക്തമാക്കി . കുട്ടിക്കാലത്ത് തന്റെ അമ്മ ചർക്ക ഉപയോഗിക്കുന്നത് മോദി ഓർക്കുകയുണ്ടായി. ശനിയാഴ്‌ച്ച വൈകിട്ട് എത്തിയ മോദി അൽപ്പനേരം വീട്ടുകാരുമായി ചി ലവഴിച്ചുവെന്ന് സഹോദരൻ പങ്കജ് മോദി പറഞ്ഞു.
ഖാദിയുടെ ആഗോളവത്‌ക്കരണം ഒരു ശക്തിയ്ക്കും തടയാൻ കഴിയില്ലെന്ന് അദ്ദേഹം ഖാദി ഉത്സവിൽ പറഞ്ഞിരുന്നു… ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 7,500 സ്ത്രീകളാണ് ഒരേസമയം ‘ചർക്ക’ നൂറ്റ് റെക്കോർഡ് സൃഷ്ടിച്ചത്. മോദിയും സ്വയം ചർക്ക നൂൽക്കുകയുണ്ടായി. ഇന്ന് അദ്ദേഹം ഗാന്ധി നഗറിലും കച്ചിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും .

