Friday, January 9, 2026

ത്യാഗത്തിന്റെയും മനുഷ്യ സേവനത്തിന്റെയും പ്രതീകം! മനുഷ്യരാശിയുടെ നന്മയ്‌ക്കായി ഈ പെരുന്നാള്‍ മാറട്ടെ ; ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ദില്ലി: ബലിപെരുന്നാളിൽ വിശ്വാസികൾക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യരാശിയുടെ നന്മയ്‌ക്കായി ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ‘മനുഷ്യരാശിയുടെ നന്മയ്‌ക്കായി കൂട്ടായ ക്ഷേമത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെ,’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കൂടാതെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ജനങ്ങള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.ഈ ഉത്സവം ത്യാഗത്തിന്റെയും മനുഷ്യ സേവനത്തിന്റെയും പ്രതീകമാണെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ സമൃദ്ധിക്കും സമഗ്രവികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

‘രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും, പ്രത്യേകിച്ച്‌ നമ്മുടെ മുസ്ലീം സഹോദരീ സഹോദരന്മാര്‍ക്കും ഈദ് അല്‍-അദ്ഹയുടെ ആശംസകള്‍. ഈദ് അല്‍-അദ്ഹ ത്യാഗത്തിന്റെയും മാനവ സേവനത്തിന്റെയും പ്രതീകമാണ്. ഞങ്ങള്‍ മനുഷ്യരാശിയുടെ സേവനത്തിനായി സ്വയം പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെ അഭിവൃദ്ധിക്കും മൊത്തത്തിലുള്ള വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു,’ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഈദുല്‍ അദ്ഹ, ബക്രീദ്, ബലിപ്പെരുന്നാള്‍ അല്ലെങ്കില്‍ വലിയ പെരുന്നാള്‍ എന്നും ഈ ആഘോഷ ദിനം അറിയപ്പെടുന്നു. ഇസ്ലാമിലെ അഞ്ച് പുണ്യകര്‍മ്മങ്ങളില്‍ ഒന്നായ ഹജ്ജ് നിര്‍വഹിക്കപ്പെടുന്നത് ഈ ദിനത്തിലാണ്. ഇസ്ലാമിക് കലണ്ടറിലെ ദുല്‍ഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.

Related Articles

Latest Articles