Friday, January 9, 2026

പ്രധാനമന്ത്രിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു ;പ്രഹ്ലാദ് മോദിക്ക് പരിക്ക്

മൈസൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തിൽപെട്ടു. ഡിവൈഡറില്‍ തട്ടിയാണ് അപകടമുണ്ടായത്.പ്രഹ്ലാദ് മോദിക്ക് പരിക്കേറ്റു.അദ്ദേഹത്തിന്റെ ഭാര്യയും മകനും മരുമകളും കൊച്ചുമകനും കാറിലുണ്ടായിരുന്നു. ബന്ദിപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം .ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മണിക്കൂറില്‍ 40-50 കിലോമീറ്ററായിരുന്നു കാറിന്റെ വേഗത. െ്രെഡവര്‍ക്ക് നിയന്ത്രണം നഷ്ടമാകുകയും ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു.അപകടത്തില്‍ കാറിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രഹ്ലാദ് മോദിയുടെ ചെറുമകന്റെ കാലിന് പൊട്ടലുണ്ട്. മറ്റുള്ളവരെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles