Wednesday, May 15, 2024
spot_img

ക്വട്ടേഷനൊരു ട്രോഫി …! ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്ഐ നേതാവ്,വിവാദത്തിലായി സംസ്ഥാന ജോ. സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ എം ഷാജർ

കണ്ണൂര്‍: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനായ ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്ഐ നേതാവ്.ഡി വൈ എഫ് ഐ സംസ്ഥാന ജോ. സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ എം ഷാജറാണ് വിവാദത്തിലായത്. ക്വട്ടേഷൻ ലഹരിക്കടത്ത് സംഘത്തലവനായ ആകാശിനെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് തില്ലങ്കേരിയിൽ കഴിഞ്ഞ ജൂണിൽ ഡി വൈ എഫ് ഐ ജാഥ നടത്തിയിരുന്നു.

തില്ലങ്കേരിയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിലെ സമ്മാനം നൽകാനാണ് ഡി വൈ എഫ് ഐ നേതാവ് ആകാശുമായി വേദി പങ്കിട്ടത്.സംഭവത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് എം ഷാജർ നൽകിയ വിശദീകരണം.

Related Articles

Latest Articles