Tuesday, September 22, 2026

സെപ്തംബർ രണ്ടിന് പ്രധാനമന്ത്രി കൊച്ചിയിൽ എത്തും; ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബർ 2ന് കൊച്ചിയിലെത്തും. രാജ്യത്തെ ആദ്യ തദ്ദേശ നിർമ്മിത വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ഇന്ത്യൻ നാവിക സേനയ്‌ക്ക് കൈമാറും. കൊച്ചിയിലെ കപ്പൽശാലയിലാണ് ഐഎൻഎസ് വിക്രാന്ത് നിർമ്മിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെ കപ്പൽ നാവിക സേനയ്‌ക്ക് കൈമാറിയിരുന്നു. നാവികസേനയിലേയും കൊച്ചിൻ ഷിപ്പ്യാർഡിലേയും മുതിർന്ന ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റം.

കപ്പലിന്റെ പരീക്ഷണ സമുദ്ര യാത്രകൾ വിജയകരമായതിന് പിന്നാലെയാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഔദ്യോഗിക കൈമാറ്റച്ചടങ്ങ് നടന്നത്. കഴിഞ്ഞ മാസം വരെ നിരവധി പരീക്ഷണ യാത്രകൾ വിക്രാന്ത് വിജയകരമായി പൂർത്തിയാക്കിയിരുന്നു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലിന്റെ പേരാണ് കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച കപ്പലിനും നൽകിയിരിക്കുന്നത്.

Related Articles

Latest Articles