Monday, May 6, 2024
spot_img

ഉത്സവമാക്കുക പരീക്ഷയെ, ആത്മവിശ്വാസത്തോടെ നേരിടുക; രാജ്യത്തെ ലക്ഷോപലക്ഷം കുഞ്ഞുങ്ങളോട്
സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പരീക്ഷകളെ ഉത്സവമാക്കാനും ആത്മവിശ്വാസത്തോടെ നേരിടാനും വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷയെ കുറിച്ചുള്ള ആശങ്ക വിദ്യാർത്ഥികളേക്കാളേറെ രക്ഷിതാക്കൾക്കാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. പരീക്ഷാ സമയത്ത് രാജ്യത്തെ വിദ്യാർത്ഥികൾക്ക് പ്രചോദനമേകാൻ പ്രധാനമന്ത്രി വർഷം തോറും കുട്ടികളെ അഭിസംബോധന ചെയ്യാറുണ്ട്. അവരുടെ സംശയങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയാറുമുണ്ട്. ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന പരീക്ഷാ പേ ചർച്ച നടക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും പതിനഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. കേരള രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സമയക്കുറവ് മൂലം പരീക്ഷാ പേ ചര്‍ച്ചയില്‍ ചർച്ചചെയ്യപ്പെടാതെ പോയ വിദ്യാര്‍ത്ഥികളുടെ എല്ലാ ചോദ്യത്തിനും നമോ ആപ്പില്‍ വീഡിയോകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി .നീണ്ട ഇടവേളയ്ക്ക് ശേഷം എല്ലാവരേയും കണ്ടെതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി കുട്ടികളോട് പറഞ്ഞു.

Related Articles

Latest Articles